Advertisement

തിരുവനന്തപുരത്ത് നിയന്ത്രണം കടുപ്പിക്കുന്നു

July 17, 2020
Google News 1 minute Read
india covid

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കടകംപള്ളി, അഴൂർ, കുളത്തൂർ, ചിറയൻകീഴ്, ചെങ്കൽ, കാരോട്, പൂവാർ, പെരുങ്കടവിള, പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. കൂടാതെ കോർപറേഷനിലെ കടകംപള്ളിയും കണ്ടെയ്ൻമെന്റ് സോണാക്കി.

339 പേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 301 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളാണ് സ്ഥിരീകരിച്ചത്.

Read Also : തിരുവനന്തപുരത്ത് 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ; രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 ജീവനകാര്‍ കൂടി രോഗം

കഴിഞ്ഞ ദിവസം 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ 17 പേർക്കാണ് രോഗം ബാധിച്ചത്. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഏറെയും തമിഴ്‌നാട് സ്വദേശികളാണ്. സ്ഥാപനത്തിന് ജില്ലയിൽ നിരവധി ബ്രാഞ്ചുകളുണ്ട്. ഈ സ്ഥാപനത്തിൽ എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Story Highlights trivandrum, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here