Advertisement

കൊവിഡ് രോഗികളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടുറോഡിൽ കിടക്കുന്നതായി വ്യാജ പ്രചാരണം [24 fact check]

July 18, 2020
Google News 3 minutes Read
fact check

-/ലക്ഷ്മി എം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗവ്യാപനം പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും ആരോഗ്യപ്രവർത്തകരും. അതിനിടയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുകളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടുറോഡിൽ കിടക്കുന്നതായാണ് പുതിയ വ്യാജ പ്രചാരണം.

ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയുടെ മുന്നിലെ ദാരുണമായ കാഴ്ചയെന്ന പേരിലാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നടുറോഡിൽ രണ്ട് പേരുടെ മൃതദേഹം കിടക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ കൊവിഡ് ബാധിച്ച് മരിച്ചയാളുകളുടെ മൃതദേഹം ആശുപത്രിക്ക് മുന്നിൽ തള്ളിയിരിക്കുന്നുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം.

തെലങ്കാന സർക്കാരിന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയെന്ന പേരിൽ ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Read Also : റഷ്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം; സത്യാവസ്ഥയെന്ത്? [24 fact check]

2019ൽ ഗാന്ധി ആശുപത്രിക്ക് മുൻപിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പാർക്കിംഗ് ഏരിയയിൽ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന തരത്തിൽ അന്ന് തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വരുകയും ചെയ്തിരുന്നു. എസ്ആർപി ന്യൂസ് 24 യൂട്യൂബിൽ ചാനലിൽ അന്നത്തെ റിപ്പോർട്ട് അപ്ലോഡ് ചെയ്തിട്ടുമുണ്ട്. ആ ദൃശ്യങ്ങളാണ് ഇപ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Story Highlights covid, fake news, 24 fact check, gandhi hospital covid patients deadbody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here