രാജസ്ഥാനിൽ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ ശബ്ദരേഖ; കോൺഗ്രസും ബിജെപിയും തമ്മിൽ പോര്

SACHIN PILOT

കുതിരകച്ചവടം നടന്നെന്ന് ആരോപണത്തെ ചൊല്ലി രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും തമ്മിൽ പോര് മുറുകുന്നു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കുതിരക്കച്ചവടം നടന്നെന്ന് ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെ ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ തർക്കം രൂക്ഷമായത്. കോൺഗ്രസ് ആരോപണങ്ങളെ ബിജെപി നിഷേധിച്ചു. അതേസമയം സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കാത്തതിനാൽ രാജസ്ഥാൻ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്.

കേന്ദ്രമന്ത്രിക്കെതിരായ വ്യാജ ശബ്ദരേഖയ്ക്ക് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലക്കെതിരെ ബിജെപി പരാതി നൽകി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Read Also : രാജസ്ഥാനിലെ കോൺഗ്രസ് വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുന്നതിൽ ചൊവ്വാഴ്ച വൈകിട്ട് വരെ ഹൈക്കോടതിയുടെ വിലക്ക്

അതേസമയം ഹരിയാന ഗുരുഗ്രാമിലെ റിസോർട്ടിൽ കഴിയുന്ന വിമത എംഎൽഎമാരെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് എംഎൽഎമാരെ കാണാനാകാതെ മടങ്ങേണ്ടിവന്നു. ഹരിയാന പൊലീസുമായി മണിക്കൂറുകൾ നീണ്ട നാടകീയരംഗങ്ങൾ ശേഷം രാജസ്ഥാൻ പൊലീസ് സംഘം റിസോർട്ടിൽ പ്രവേശിച്ചെങ്കിലും എംഎൽഎമാരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ശബ്ദരേഖ ആവശ്യപ്പെട്ട് രാജസ്ഥാൻ പൊലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുതിരക്കച്ചവട ആരോപണ വിവാദത്തിൽ പൈലറ്റിനെ കടന്നാക്രമിക്കേണ്ട എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തുമ്പോഴും സച്ചിൻ പൈലറ്റ് മൗനം തുടരുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തലവേദന.

Story Highlights rajasthan, congress, bjp. sachin pilot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top