Advertisement

കൊവിഡ് പിടിയിൽപെടാതെ ഈ രാജ്യങ്ങൾ…

July 19, 2020
Google News 2 minutes Read

ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണെന്നു പറയുമ്പോഴും ചില രാജ്യങ്ങൾ ഇപ്പോഴും ഈ മരണഹേതുവായ വൈറസിന്റെ പിടിയിൽപ്പെടാതെ സുരക്ഷിതരായി നിൽക്കുന്നുണ്ട്. ലോകാരോഗ്യാ സംഘടന കൊവിഡ്-19 എന്ന് പേരിട്ട ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് വെറും ഏഴുമാസം പിന്നിടുമ്പോഴേക്കും ഒരുകോടിയിലധികം മനുഷ്യരാണ് കൊവിഡ് രോഗികളായി മാറിയിരിക്കുന്നത്. ലക്ഷകണക്കിന് മനുഷ്യജീവനുകളും അപഹരിക്കപ്പെട്ടു കഴിഞ്ഞു. മരണനിരക്ക് ഇനിയും വർധിക്കുമെന്ന് ഉറപ്പായും കഴിഞ്ഞു. പേടിപ്പെടുത്തുന്ന ഈ യാഥാർത്ഥ്യങ്ങൾക്കിടയിലാണ് ലോകത്ത് കൊറോണ വൈറസിന്റെ ആക്രമണം ഇനിയുമേൽക്കാത്ത രാജ്യങ്ങളുമുണ്ടെന്ന വിവരം പുറത്തു വരുന്നത്. കൊവിഡ് 19 രോഗം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ആ രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം;

1- കിർബാസ്; മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നൊരു ചെറുദ്വീപാണ് കിർബാസ്. 32 പവിഴ ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ ചെറു രാജ്യത്ത് 1.16 ലക്ഷം മനുഷ്യർ വസിക്കുന്നുണ്ട്.

2- മാർഷൽ ഐലൻഡ്: മധ്യ പസഫിക് സമുദ്രത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ദ്വീപ്. വെറും 58413 ആണ് ഇവിടെയുള്ള മനുഷ്യരുടെ ഏകദേശ കണക്ക്. അഗ്‌നിപർവത ദ്വീപ് ആയാണ് മാർഷൽ ഐലൻഡ് അറിയപ്പെടുന്നത്.

3- മൈക്രോനേഷ്യ- പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് ഫെഡറേഷൻ ഓഫ് മൈക്രോനേഷ്യ സ്ഥിതി ചെയ്യുന്നത്. 600 ഓളം ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 1.13ലക്ഷമാണ് ഇവിടുത്തെ ആകെ ജനസംഖ്യ.

4-നൗറു: ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രാജ്യം. 12704 ആണ് ഇവിടുത്തെ ജനസംഖ്യ.

5- ഉത്തര കൊറിയ: ഇവിടെ ഇതുവരെ ഒരു കൊവിഡ് രോഗപോലും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഉത്തര കൊറിയൻ ഏകാധിപധി കിംജോങ് ഉൻ ആണ് ഇക്കാര്യം അവകാശപ്പെടുന്നത്. എന്നാൽ, ഇത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് അറിയില്ല. ജൂൺ 30 വരെ ഉത്തരകൊറിയൻ രാജ്യാതിർത്തികൾ പൂർണമായും അടച്ചിട്ടിരുന്നു. ഉൻ പറയുന്നതുപോലെ ഒരു കോവിഡ് രോഗി പോലും ഉത്തര കൊറിയയിൽ ഉണ്ടായിട്ടില്ലെന്നത് എല്ലാവരും തന്നെ വിശ്വസിക്കുന്നില്ല.

6- സോളമൻ ഐലൻഡ്: തെക്കൻ പസഫിക് സമുദ്രത്തിലെ നൂറോളം ദ്വീപുകൾ കൂടിച്ചേർന്നുള്ള ഈ രാജ്യത്തിൽ 6.53ലക്ഷം ജനങ്ങൾ താമസിക്കുന്നുണ്ട്.

7- തോംഗ: 170 ദക്ഷിണ പസഫിക് ദ്വീപുകൾ കൂടിച്ചേർന്ന ഈ രാജ്യത്ത് 1.03 ലക്ഷം ജനങ്ങൾ വസിക്കുന്നുണ്ട്.

8- തുർക്ക്മെനിസ്ഥാൻ: കാരാകും മരുഭൂമിയാലും കാസ്പിയൻ കടലിനാലും ഭൂരിഭാഗം അതിർത്തിയും പങ്കിടുന്ന തുർക്ക്മെനിസ്ഥാനിൽ ഇതുവരെയും ഒരു കോവിഡ് രോഗം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

9- തുവുലു: ദക്ഷിണ പസഫിക്കിലെ ഒമ്പത് ദ്വീപുകൾ കൂടിച്ചേർന്ന രാജ്യം. 11508 ആണ് ജനസംഖ്യ കണക്ക്.

10- വാനുവാറ്റു: ദക്ഷിണ പസഫിക് സമുദ്രത്തിലെ 80 ദ്വീപുകൾ കൂടിച്ചേർന്ന രാജ്യം. 2.93 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.

Story Highlights without capturing covid, countries





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here