അബദ്ധം: പന്തിൽ തുപ്പൽ തൊട്ട് ഡോമിനിക് സിബ്ലി; പന്ത് അണുവിമുക്തമാക്കി അമ്പയർമാർ

Sibley uses saliva disinfect

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ തുപ്പൽ തൊട്ട് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡോമിനിം സിബ്ലി. ഉടൻ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം അമ്പയർമാരോട് വിവരം റിപ്പോർട്ട് ചെയ്യുകയും അമ്പയർമാർ പന്ത് അണുവിമുക്തമാക്കുകയും ചെയ്തു. മത്സരത്തിൻ്റെ നാലാം ദിനത്തിൽ ആദ്യ സെഷനിലായിരുന്നു സംഭവം.

Read Also : 8 വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പൊരുതുന്നു

സ്പിന്നർ ഡോം ബെസ്സിനു വേണ്ടി പന്തൊരുക്കുകയായിരുന്നു സിബ്ലി. പിന്നാലെ അമ്പയർമാരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പന്ത് പരിശോധിച്ചു. തുടർന്ന് അണുവിമുക്തമാക്കിയ ശേഷമാണ് അമ്പയർമാർ ബെസ്സിന് പന്ത് കൈമാറിയത്.

അതേ സമയം, ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുകയാണ്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 469/9നു മറുപടിയുമായി ഇറങ്ങിയ വിൻഡീസിന് 8 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും വെസ്റ്റ് ഇൻഡീസിന് ഇനിയും 9 റൺസ് കൂടി വേണം. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 75 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, 68 റൺസെടുത്ത ഷമാർ ബ്രൂക്സ് എന്നിവരാണ് വിൻഡീസിനായി തിളങ്ങിയത്. ബെൻ സ്റ്റോക്സ് (176), ഡോമിനിക് സിബ്ലി എന്നിവരുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

Read Also : സ്റ്റോക്സിനും സിബ്‌ലിക്കും അർദ്ധസെഞ്ചുറി; ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 0-1നു മുന്നിലാണ്. ആദ്യ ടെസ്റ്റിൽ 4 വിക്കറ്റിനാണ് വിൻഡീസ് ജയിച്ചത്. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിൻ്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ആദ്യ ടെസ്റ്റിൽ അവർ സ്വന്തമാക്കിയത്. 95 റൺസെടുത്ത ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് വിൻഡീസ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

Story Highlights Umpires disinfect ball after Sibley inadvertently uses saliva

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top