Advertisement

കൊതിയൂറുന്ന തേൻ ചേർത്ത ചിക്കൻ വിങ്സ് തയാറാക്കാം

July 20, 2020
Google News 2 minutes Read

ചിക്കൻ വിഭവങ്ങൾ എന്ന് കേട്ടാൽ നാവിൽ കൊതുയൂറാത്തവരായി ആരും ഉണ്ടാകില്ല. ഒരു മെയിൻ വിഭവമായി മാത്രം ചിക്കനെ ഉപയോഗിക്കാതെ സൈഡ് ഡിഷായി ഒന്നു പരീക്ഷിച്ചാലോ… തേൻ ചേർത്ത ചിക്കൻ വിങ്സ് ഒന്ന് പരീക്ഷിക്കാം…

ആദ്യമായി ചിക്കൻ മാരിനേറ്റ് ചെയ്യാൻ വേണ്ട വിഭവങ്ങൾ

ചിക്കൻ വിങ്സ്- അര കിലോ
വെളുത്തുള്ളി പേസ്റ്റിക്കിയത് – ഒരു ടീസ്പൂൺ
സവാള പകുതി – ചെറുതായി അരിഞ്ഞത്.
മുളക്പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഗരംമസാല – ഒരു ടീസ്പൂൺ
നാരങ്ങാനീര് – നാലര ടീസ്പൂൺ
വിനാഗിരി – നാല് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ചിക്കൻ വറുക്കാനാവശ്യമായ ചേരുവകൾ

ഒലീവ് ഓയിൽ – പാകത്തിന്
തേൻ – മൂന്ന് ടേബിൾ സ്പൂൺ
നാരങ്ങാനീര് – മൂന്ന് ടീസ്പൂൺ

തയാറാക്കേണ്ട വിധം

ഒരു ബൗളിൽ ചിക്കൻ എടുത്ത് മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ ചേർത്ത് മിക്സ് ചെയ്യുക. ചേരുവകൾ ചിക്കനിൽ പിടിക്കാൻ രണ്ട് മണിക്കൂർ വയ്ക്കുക. ശേഷം പാനിൽ വറുക്കാനാവശ്യമായ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ഇടുക. ചിക്കൻ നന്നായി മൊരിഞ്ഞു തുടങ്ങുമ്പോൾ തേനും നാരങ്ങാ നീരും ചിക്കനിലേക്ക് ഒഴിച്ച് ഒഴിച്ച് വേവിക്കുക. ശേഷം ഒരു സെർവിംഗ് ബോളിലേക്ക് മാറ്റുക. തേൻ ചേർത്ത ചിക്കൻ വിങ്‌സ് തയാർ.

Story Highlights -chicken wings with honey





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here