വെള്ളിക്ക് 15,000 രൂപ, സ്വർണത്തിന് 2.75 ലക്ഷം രൂപ; വിലപിടിച്ച മാസ്കുകളുമായി കോയമ്പത്തൂരിലെ തട്ടാൻ

gold silver face masks

സ്വർണ, വെള്ളി മാസ്കുകളുമായി കോയമ്പത്തൂരിലെ തട്ടാൻ. 35 വർഷമായി ആഭരണ കലയിൽ അഗ്രകണ്യനായ രാധാകൃഷ്ണ സുന്ദരം ആചാര്യയാണ് ഏറെ വിലപിടിച്ച മാസ്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. 40 ഗ്രാമുള്ള വെള്ളി മാസ്കിന് 15000 രൂപയും 46.5 ഗ്രാം ഭാരമുള്ള സ്വർണ മാസ്കിന് 2.7 ലക്ഷം രൂപയുമാണ് വില. ഒരു ആഴ്ച എടുത്താണ് അദ്ദേഹം ഒരു മാസ്ക് നിർമിക്കുന്നത്.

Read Also : 3.5 ലക്ഷം രൂപയുടെ സ്വർണ മാസ്‌ക്ക് ധരിച്ച് വ്യവസായി; ഇത് ഒഡീഷയിലെ സ്വർണ മനുഷ്യൻ; ചിത്രങ്ങൾ

“കൊവിഡ് ബോധവത്കരണത്തിനായി തയ്യാറാക്കിയ മാസ്ക് ആണിത്. ഇത് തുണി പോലെയാണ്. സാധാരണ മാസ്ക് ധരിക്കുന്നത് പോലെ ഇതും ധരിക്കാം. 4 പാളികളുള്ള മാസ്കാണ് ഇത്. ഇതിൽ മൂന്ന് പാളികളും തുണിയാണ്. ഒരു പാളി മാത്രമാണ് മെറ്റൽ.”- രാധാകൃഷ്ണ പറയുന്നു.

നേരത്തെ, മുംബൈയിലെയും ഒഡീഷയിലെയും രണ്ട് വ്യാപാരികൾ സ്വർണ മാസ്ക് ഉപയോഗിച്ചത് വാർത്തയായിരുന്നു. ഒഡീഷയിലെ കട്ടക്കിൽ നാട്ടുകാർ ‘സ്വർണ മനുഷ്യൻ’ എന്ന് വിളിക്കുന്ന ഒരു വ്യവസായിയാണ് ഇതിൽ ഒരാൾ. കഴിഞ്ഞ 40 വർഷമായി സ്വർണം ധരിക്കുകയാണ് ഈ വ്യവസായി. 3.5 ലക്ഷം രൂപയുടെ മാസ്‌കാണ് ഇയാൾ ധരിച്ചത്.

Read Also : സുരക്ഷയും അവബോധവും; എൽഇഡി മാസ്കുമായി ബംഗാൾ സ്വദേശി; വീഡിയോ

എൽഇഡി ബൾബുകൾ ഘടിപ്പിച്ച മാസ്ക് അവതരിപ്പിച്ച ബംഗാൾ സ്വദേശി ഗൗർ നാഥും വാർത്തകളിൽ ഇടം നേടി. മാസ്കിൻ്റെ ഔട്ട്‌ലൈനിലാണ് എൽഇഡി ബൾബുകൾ ഉള്ളത്. മാസ്കിൻ്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മാസ്കിലെ ബൾബുകൾ സുരക്ഷയും അവബോധവും മുൻനിർത്തി ഘടിപ്പിച്ചതാണെന്നാണ് ഗൗർ നാഥ് വീഡിയോയിലൂടെ പറയുന്നത്.

Story Highlights Coimbatore jeweller sells gold and silver face masks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top