ലോക്ക് ഡൗണിൽ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ പിതാവിന്റെ ശ്രമം; തടഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ

പണം ലാഭിക്കാൻ ലോക്ക് ഡൗണിൽ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ശ്രമിച്ച പിതാവിന്റെ ശ്രമം ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് പിതാവ് വിവാഹം കഴിച്ചയക്കാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞ നാട്ടുകാർ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

Read Also :ഫൈസൽ ഫരീദ് പണം ചെലവഴിച്ചത് നാല് മലയാള സിനിമകൾക്കായി; തെളിവുകൾ അന്വേഷണ സംഘത്തിന്

പന്ത്രണ്ട് വയസുകാരിയായ ആറാം ക്ലാസ് വിദ്യാർത്ഥിനിയേയും പതിനാറുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയേയുമാണ് പിതാവ് വിവാഹം കഴിച്ചയക്കാൻ ശ്രമിച്ചത്. കൂലി തൊഴിലാളിയാണ് പെൺകുട്ടികളുടെ പിതാവ്. മക്കൾക്ക് വേണ്ടി ഹരിയാനയിലെ പാൽവാൽ സ്വദേശികളായ ചെറുപ്പക്കാരേയും കണ്ടെത്തിയിരുന്നു. ജൂൺ 29 ന് സംഭവം അറിഞ്ഞ സമീപവാസികൾ ചൈൽഡ് ലൈൻ ഹെൽപ് നമ്പറിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി മാതാപിതാക്കളെ കൗൺസിൽ ചെയ്തു. മക്കളെ പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ച് അയക്കില്ലെന്ന് പിതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ഉറപ്പു നൽകി.

Story Highlights Child marriage, Noida

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top