Advertisement

14 കാലുകളുമായി കടൽപാറ്റ; പുതിയ ജീവിയെ കണ്ടെത്തി സിംഗപ്പൂർ ഗവേഷകർ

July 20, 2020
Google News 3 minutes Read
Sea Cockroach 14 Legs

14 കാലുകളുള്ള കടൽപാറ്റയെ കണ്ടെത്തി സിംഗപ്പൂർ ഗവേഷകർ. ഇന്ത്യൻ ഉൾക്കടലിൽ നിന്നാണ് ഭീമൻ ജീവിയെ ഗവേഷകർ കണ്ടെടുത്തത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു മറൈൻ സർവേയിലാണ് കടൽപാറ്റയെ കണ്ടെത്തിയത്. ഇൻഡോനേഷ്യൻ തീരത്ത് നടത്തിയ 14 ദിവസത്തെ പര്യവേഷണത്തിൽ 12000ലധികം ആഴക്കടൽ ജീവികളെ കണ്ടെത്തിയിരുന്നു. ഇതിലാണ് കടൽപാറ്റയും ഉൾപ്പെട്ടത്. പുതിയ സ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ‘ബതിനോമസ് രകാസ’ എന്നാണ് കടൽപാറ്റക്ക് നൽകിയ ശാസ്ത്രീയ നാമം.

Read Also : കൊവിഡിനെ തോല്പിച്ച് തിരികെയെത്തിയ ചേച്ചിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന അനിയത്തി; വൈറൽ വീഡിയോ

20 ഇഞ്ചോളം (50 സെൻ്റിമീറ്റർ) വളർച്ച പ്രാപിക്കാൻ കഴിയുന്ന ജീവിയാണ് ഇത്. അതുകൊണ്ട് തന്നെ ശാസ്ത്രലോകം കണ്ടെത്തിയ ഐസോപോഡുകളിൽ ഏറ്റവുമധികം വലിപ്പമുള്ള രണ്ടാമത്തെ ജീവിയെന്ന വിശേഷണവും കടൽപാറ്റക്ക് സ്വന്തം. പാറ്റയെന്ന വിശേഷണമാണ് നൽകിയിരിക്കുന്നതെങ്കിലും ചെമ്മീൻ, ഞണ്ട് പോലുള്ള ജീവികളുമായാണ് ഇതിനു സാദൃശ്യം കൂടുതൽ.

50 സെൻ്റിമീറ്ററിലധികം വലിപ്പമുള്ള ഐസോപോഡുകളെ സൂപ്പർജയൻ്റ്സ് എന്നാണ് വിശേഷിപ്പിക്കുക. 20 സൂപ്പർ ജയൻ്റ് ഐസോപോഡുകളാണ് ഇപ്പോൾ ഉള്ളത്. പുതിയ പര്യവേഷണത്തിൽ മറ്റ് 12 പുതിയ സ്പീഷീസുകളെയും കണ്ടെത്തി.

Read Also : കൊവിഡ് ബാധിച്ച് മരിച്ച അമ്മയെ കാണാൻ ആശുപത്രി കെട്ടിടത്തിൽ പിടിച്ച് കയറി മകൻ; ചിത്രം വൈറൽ

പുതിയ ജീവിയുടെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്. കണ്ടെത്തിയ ജീവിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വളരെ ഭയാനകമായ കാഴ്ചയെന്നാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്.

Story Highlights Researchers Find Sea Cockroach With 14 Legs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here