മേക്കപ്പിന് പരിധിയില്ല… ഇങ്ങനെയും പഴത്തിന്റെ തൊലി ഉരിയാം…

മേക്കപ്പിന് പരിധിയില്ലേ… ? എങ്കിൽ ഇല്ലെന്ന് തന്നെ കരുതിക്കോളൂ… മേക്കപ്പ് മുഖത്ത് മാത്രമാല്ല, ശരീരത്തിലും മേക്കപ്പ് ചെയ്യാം അതും ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ എന്ന് തെളിയിച്ചിരിക്കുകയാണ് മേക്ക് അപ് ആർട്ടിസ്റ്റായ മിമി ചോയ് എന്ന പെൺകുട്ടി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് മിമി ചോയ്യുടെ വ്യത്യസ്തമായ ഈ ചിത്രങ്ങൾ.

ഒറ്റ നോട്ടത്തിൽ ഒരു പെൺകുട്ടി പഴത്തിന്റെ തൊലി ഉരിയുന്നതായി തോന്നിപ്പിക്കുന്നതാണ് ചിത്രം. എന്നാൽ, ചിത്രത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കുമ്പോഴാണ് അതു പഴമല്ല പെൺകുട്ടിയുടെ കൈയ്യാണെന്നു മനസിലാവുക. മേക്ക് അപ് ആർട്ടിസ്റ്റായ മിമി ചോയ് എന്ന പെൺകുട്ടിയാണ് കയ്യിൽ വ്യത്യസ്തമായ മേക്ക് അപ് ചെയ്ത സോഷ്യൽ മീഡിയയിൽ ശ്രദ്ദേയയാകുന്നത്.

കൈ മുട്ടിനു മുകളിലായി പഴം തൊലിയുരിയുന്നതിന് സമാനമായി പെയിന്റ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങളും ഒരു വിഡിയോയുമാണ് മിമി പങ്കുവച്ചിരിക്കുന്നത്. ആദ്യമൊക്കെ തെറ്റ് ധരിപ്പിക്കുന്നുണ്ടെങ്കിലും വിഡിയോയിൽ തന്റെ കൈ മുഴുവനായും ഉയർത്തിക്കാണിച്ച് പെയിന്റിംഗ് ആണെന്ന് മിമി തെളിയിക്കുന്നുണ്ട്. ഇതിനു പുറമേ കയ്യിൽ പെയിന്റ് ചെയ്യുന്ന വിഡിയോയുമുണ്ട്.

താൻ ശരീരത്തിൽ പെയിന്റ് ചെയ്യുന്നത് കണ്ണാടിയിൽ നോക്കിയാണെന്ന് മിമി പറയുന്നു.

Story Highlights – no limit to makeup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top