വനത്തിലൂടെ നടന്നു നീങ്ങുന്ന സഞ്ചാരികൾക്കിടയിലേക്ക് വരുന്ന കരടി; പിന്നീട് സംഭവിച്ചത് ഇങ്ങനെ…

വനത്തിലൂടെ നടന്നു നീങ്ങുന്നു… പെട്ടെന്നൊരു കരടി മുന്നിൽ ചാടി… ഒരു നിമിഷം തരിച്ച് നിന്നു… കഥയല്ല കോട്ടോ.. സംഗതി കാര്യമാണ്. സംഭവം നടന്നത് അങ്ങ് മെക്‌സികോയിലെ ചിപിങ്ക്യു ഇക്കോളജിക്കൽ പാർക്കിലാണ്. വനത്തിനുള്ളിലെ നടപ്പാതയിലൂടെ നടക്കുന്ന സഞ്ചാരികളുടെ അടുത്തേക്ക് ഒരു ഭീമൻ കരടി വരുന്നു.

മൂന്നു പേർ അടങ്ങുന്ന സഞ്ചാരി സംഘം പെട്ടെന്ന് പരിഭ്രാന്തരായെങ്കിലും സംയമനം പാലിച്ച് സാഹചര്യത്തെ ബുദ്ധി പൂർവം നേരിടുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

മാത്രമല്ല, സഞ്ചാരികളിൽ ഒരാളായ ഒരു സ്ത്രീയുടെ അടുത്തേക്ക് കരടി വരുകയും കലിൽ ഉയർന്നുപൊങ്ങുന്നതും ഈ സമയം അവർ സെൽഫി എടുക്കുന്നുമുണ്ട്. വീണ്ടും നാല് കാലിൽ നിന്ന കരടി യുവതിയുടെ കാലിൽ തട്ടി നോക്കുന്നു. ശേഷം, തന്നെ ഉപദ്രവിക്കാനെത്തിയതല്ലെന്നു മനസ്സിലാക്കിയ കരടി തിരികെ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കരടി സമീപത്തു നിന്നും നീങ്ങിയതോടെ മൂവർ സംഘം സ്ഥലത്തു നിന്നും ഓടി മാറുന്നതും കാണാം.

സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ യുവതിയുടെ ധൈര്യത്തിനും സാഹചര്യം കൈകാര്യം ചെയ്ത രീതിക്കും അഭിനന്ദനമർപ്പിച്ച് നിരവധി പേരാണ് രംഗതെത്തിയിരിക്കുന്നത്.

Story Highlights -bear, travelers,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top