തൃശൂർ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തി നേടി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 885 ആയി. ഇതിൽ രോഗമുക്തരായവരുടെ എണ്ണം 551 ആണ്.

രോഗം സ്ഥിരീകരിച്ച 315 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി കൂടുതൽ മേഖലകളെ കണ്ടൈയ്‌മെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ല കളക്ടർ ഉത്തരവിറക്കി. കോടശ്ശേരി പഞ്ചായത്തിലെ 3, 4 വാർഡുകൾ, പോർക്കുളം പഞ്ചായത്തിലെ 11-ാം വാർഡ്, ചേലക്കര പഞ്ചായത്തിലെ 3,20,21,22 എന്നീ വാർഡുകളാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ.

Story Highlights covid, thrissure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top