സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നാ സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചു

swapna

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്വപ്‌ന പറയുന്നു. കേസില്‍ തനിക്കെതിരെ തീവ്രവാദ ബന്ധം ഉന്നയിക്കാനാവില്ല. തന്നെ ബലിയാടാക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഉപയോഗിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

Story Highlights Gold smuggling case Swapna Suresh bail petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top