ഇന്നത്തെ പ്രധാന വാർത്തകൾ (21-07-2020)

todays news headlines july 21

സ്വർണക്കടത്ത് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ല; തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു : കിരൺ മാർഷൽ

സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന വാർത്ത നിഷേധിച്ച് തുറവൂർ സ്വദേശി കിരൺ മാർഷൽ. തനിക്ക് സ്വർണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്നും തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കിരൺ പറഞ്ഞു.

സ്വർണക്കടത്ത്: സ്വപ്‌നയും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സരിത്തിും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി

ഇടുക്കി ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. അസുഖം കൂടിയതിനാൽ കോട്ടയം മെഡിക്കൽ കൊളജിൽ എത്തിച്ച ശേഷമാണ് മരണം.

സ്വർണക്കടത്ത്; ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസെന്ന് സൂചന

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് വിവരം. യുഎഇയിൽ നിന്ന് പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിൻസിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി.

കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ; കുമ്മനം വൈസ് പ്രസിഡന്റ് പദവി പരിഗണനയിൽ

ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ. നിർമ്മലാ സീതാരാമൻ പാർട്ടി ചുമതലകളിലേക്ക് മടങ്ങും. ദേവേന്ദ്ര ഫഡ്‌നാവിസ് സുപ്രധാന ചുമതലയിലേക്കും എത്തുമെന്നാണ് റിപ്പോർട്ട്.

Story Highlights todays news headlines july 21

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top