കണ്ണൂർ ജില്ലയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ 43 പേർക്ക് കൂടി കൊവിഡ്. 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കുന്നോത്തുപറമ്പ്, തലശേരി,മാങ്ങാട്ടിടം, മുണ്ടേരി, അഞ്ചരക്കണ്ടി, കതിരൂർ, തൃപ്പങ്ങോട്ടൂർ, ചിറക്കൽ, മഹാരാഷ്ട്ര സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഒരു ഡോക്ടർക്കും രണ്ട് സ്റ്റാഫ് നേഴ്‌സുമാർക്കുമാണ് രോഗം ബാധിച്ചത്. കണ്ണൂർ ഡിഎസ്‌സിയിലെ അഞ്ച് സൈനികർക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം, കണ്ണൂർ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു.

Story Highlights -kannur, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top