Advertisement

അൾട്രാ വയലറ്റ് വാൻഡുകൾ കൊവിഡിനെ പ്രതിരോധിക്കുമോ? [24 fact check]

July 24, 2020
Google News 3 minutes Read
u v wand

-/ മെറിൻ മേരി ചാക്കോ

അൾട്രാ വയലറ്റ് വാൻഡുകൾ കൊവിഡിനെ പ്രതിരോധിക്കുമെന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലാണ് ഈ പരസ്യം പ്രചരിക്കുന്നത്. അൾട്രാ വയലറ്റ് വാൻഡുകൾ കൊറോണ വൈറസിനെ നശിപ്പിക്കുന്നുവെന്ന രീതിയിലാണ് പ്രചാരണം. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണ്.

ജൂലൈ ആറിനാണ് പരസ്യ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൂപ്പർ ചാർജ്ഡ് ക്ലീനിംഗ് എന്ന തലക്കെട്ടിലാണ് പരസ്യം കാണാനാകുക. ‘സാമൂഹിക അകലം, മാസ്‌ക് എന്നിവ കൊണ്ട് മാത്രം വൈറസിനെ പ്രതിരോധിക്കാനാകില്ല. നിങ്ങളുടെ കുടുബത്തെ സംരക്ഷിക്കാൻ നിങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നു, എന്നാൽ യുവി വാൻഡ് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾ ഒന്നും ചെയ്യുന്നില്ല’ എന്നാണ് പരസ്യത്തിന്റെ തലവാചകം.

പത്ത് മിനിറ്റ് കൊണ്ട് 99.9 ശതമാനം വൈറസിനെ നശിപ്പിക്കുന്നു എന്നാണ് പരസ്യം. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

Read Also : കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിച്ചു എന്ന വാര്‍ത്ത വ്യാജം[24 Fact Check]

യുവി രശ്മികൾ ചർമ്മത്തിന് കേടുപാട് ഉണ്ടാക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. കൈകൾ യുവി വാൻഡ് ഉപയോഗിച്ച് അണുവിമുക്തമാക്കരുതെന്ന് ഡബ്ലുഎച്ച്ഒ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യുവി രശ്മികൾ ത്വക്ക് കാൻസറിന് കാരണമാകുന്നുവെന്ന് അമേരിക്കൻ ഡീസീസ് കൺട്രോൾ കേന്ദ്രത്തിന്റെ പഠനങ്ങളിലും വ്യക്തമാണ്. അതിനാല്‍ യുവി വാൻഡ് പരസ്യം വസ്തുതയ്ക്ക് നിരക്കാത്തതാണ് എന്നതിൽ തർക്കമില്ല.

Story Highlights covid, ultra violet wand, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here