ആലപ്പുഴ ജില്ലയിലെ തീരദേശ ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറയുന്നില്ല: മുഖ്യമന്ത്രി

ആലപ്പുഴ ജില്ലയില്‍ തീരദേശത്തെ ക്ലസ്റ്ററുകളില്‍ കൊവിഡ് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസ് കുറയുന്നുണ്ട്. തീരപ്രദേശത്തെ ക്ലസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുകയാണ്. സമ്പര്‍ക്കപട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കര പള്ളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്ക പട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3140 ബെഡ്ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയത്ത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലാണ്. ചങ്ങനാശേരിക്കും പായിപ്പാടിനും പുറമേ പായിപ്പാട്, പള്ളിക്കത്തോട് തുടങ്ങിയവയാണ് കോട്ടയം ജില്ലയിലെ ക്ലസ്റ്ററുകള്‍. സിഎഫ്എല്‍ടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ വിപുലമായ സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ 4255 പേരെ താമസിപ്പിക്കാനാകും.
ഇടുക്കി ജില്ലയില്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഇല്ല. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി 5606 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 3114 പേര്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Coastal clusters Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here