ഭാരത് പെട്രോളിയം കോർപറേഷനിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കാൻ നീക്കവുമായി കമ്പനി

പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷനിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കാൻ നീക്കം. സ്വകാര്യ വത്കരണത്തിന്റെ ഭാഗമായാമ് നടപടി. 45 വയസിന് മുകളിൽ പ്രായം ഉള്ളവർക്കാണ് വിആർഎസ് അനുവദിക്കുന്നത്. ഇതനുസരിച്ച് കമ്പനിയിലെ 11,894 ജീവനക്കാരിൽ പകുതിയിൽ അധികം പേരും വിആർഎസിന് യോഗ്യരാണെന്നാണ് വിലയിരുത്തൽ.

മാത്രമല്ല, വിആർഎസിന് താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം അപേക്ഷ നൽകണമെന്നും സെപ്റ്റംബർ 30 ഓടെ സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയാക്കി മറ്റ് വിആർഎസ് ക്രമീകരണങ്ങളിലേക്ക് കമ്പനി കടക്കും. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനമെടുക്കുക.

Story Highlights – Company moves to implement VRS for employees of Bharat Petroleum Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top