Advertisement

എസ്എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

July 24, 2020
Google News 1 minute Read
vellapally natesan should be prosecuted says crime branch

കൊല്ലം എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. കേസിൽ കുറ്റപത്രം സമർപ്പിച്ചു. പണാപഹരണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പതിനാറുവർഷത്തിന് ശേഷമാണ് എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.. 1997 എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിച്ചെടുത്ത തുകയിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അകൗണ്ടിലേക്ക് വകമാറ്റിയെന്നാണ് വെള്ളാപ്പള്ളിക്കെതിരെയുള്ള പരാതി. എന്നാൽ പണം തിരിച്ചടച്ചുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വാദം. വെള്ളാപ്പള്ളിയുടെ വാദങ്ങളെ പൂർണമായും ക്രൈം ബ്രാഞ്ച് തള്ളിക്കളഞ്ഞു. കേസിൽ പണാപഹരണം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്നും അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിനടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് കുറ്റപ്രത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2004ൽ എസ് എൻ കോളേജ് ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്രബാബുവാണ് വെള്ളിപ്പള്ളി നടേശനെതിരെ പരാതി നൽകിയത്. കുറ്റപത്രത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളാപ്പളി നടേശൻ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി വിമത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Story Highlights vellapally natesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here