പിപിഇ കിറ്റ് ധരിച്ച് വെയിറ്റർമാർ, സാമൂഹിക അകലം പലിച്ച് ഇരിപ്പിടങ്ങൾ; കല്യാണ വീഡിയോ വൈറൽ

PPE kits Wedding video

കൊവിഡ് ബാധ രാജ്യത്ത് പടർന്നു പിടിക്കുകയാണ്. ആൾക്കാരുടെ പ്ലാനുകളൊക്കെ തെറ്റി. വിവാഹങ്ങൾ പലതും മാറ്റിവെക്കുകയും പിന്നീട് വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുകയും ചെയ്യുന്നു. എന്നാൽ, പിപിഇ കിറ്റുകൾ ധരിച്ച വെയിറ്റർമാരും സാമൂഹിക അകലം പാലിച്ച ഇരിപ്പിടങ്ങളുമൊക്കെയുള്ള ഒരു കല്യാണം തെറ്റിയ ഈ പ്ലാനുകൾക്ക് ഒരു പരിഹാരമാവുകയാണ്. ആന്ധ്രപ്രദേശിൽ നിന്നാണ് ഈ മാതൃകാ വിവാഹം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങളൊക്കെ കൃത്യമായി പാലിച്ച് നടത്തുന്ന ഈ കല്യാണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also : രോഗികളുടെ എണ്ണം കൂടുന്നു; വിവിധ ജില്ലകളിലെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ വിവരങ്ങള്‍

ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ മുദിനെപ്പള്ളി ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൻ്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ഗുഡിവാഡയിലെ കോടി കാറ്ററിംഗ് സർവീസുകാർക്ക് 3 മാസത്തിനു ശേഷമാണ് ഒരു കരാർ ലഭിക്കുന്നത്. 150-200 പ്ലേറ്റുകൾ തയ്യാറാക്കണമെന്നായിരുന്നു നിർദ്ദേശം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ വിവാഹത്തിനു വേദിയൊരുക്കാവൂ എന്നും കല്യാണ വീട്ടുകാർ ഇവരോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇത്തരത്തിൽ ഒരു കല്യാണം നടന്നത്.

വെയിറ്റർമാരെല്ലാം പിപിഇ കിറ്റ് ധരിച്ചു. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. അതിഥികളുടെ ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ കൊണ്ട് സ്വീകരിക്കുകയും ചെയ്തു.

Read Also : രാജ്യത്ത് കൊവിഡ് മരണങ്ങൾ 30,000 കടന്നു; പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 49,310 പോസിറ്റീവ് കേസുകളും 740 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 440,135 ആണ്. പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49000 കടന്ന് പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights Waiters wearing PPE kits, socially-distanced dinner: Wedding video from Andhra Pradesh goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top