Advertisement

വയനാട്ടില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ്; ഏഴു പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

July 25, 2020
Google News 1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും എട്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 148 പേരും ജില്ലയിലും കോഴിക്കോട് മെഡിക്കല്‍ കോളജേ ആശുപത്രിയില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ തുടരകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 20ന് ഒറീസയില്‍ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്), ജൂലൈ 24ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബംഗളൂരുവില്‍ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയില്‍ നിന്നെത്തിയ കുറുക്കന്‍ മൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നു വന്ന കാട്ടിക്കുളം ബേഗൂര്‍ സ്വദേശികള്‍ (19, 22), ജൂലൈ 10ന് ബെഹ്റൈനില്‍ നിന്നെത്തിയ നല്ലൂര്‍നാട് സ്വദേശി (37), ജൂലൈ 12ന് ബംഗളൂരുവില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബംഗളൂരുവില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.

Read Also : സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സൗജന്യം, നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി

ജൂലൈ 21ന് പോസിറ്റീവായ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പേരിയ സ്വദേശികള്‍ (12, 11, 10), സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൂത്തുപറമ്പ് സ്വദേശി(21), നീലഗിരി സ്വദേശി (20), പുല്‍പ്പള്ളി പഞ്ചായത്ത് മെമ്പറുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുല്‍പ്പള്ളി സ്വദേശി (63), ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37) എന്നിവരാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഇന്ന് രോഗമുക്തി നേടിയവര്‍:

ജില്ലയില്‍ ഇന്ന് 45 പേരാണ് രോഗമുക്തി നേടിയത്. മേപ്പാടി (15, 31, 43, 26, 24, 50, 26 വയസുകാര്‍), അമ്പലവയല്‍ (28, 25), സുല്‍ത്താന്‍ ബത്തേരി (49), തൊണ്ടര്‍നാട് (26, 62, 18, 38, 9), ചീയമ്പലം (36), കാര്യമ്പാടി (47), പൊഴുതന (55, 35), കണിയാമ്പറ്റ (24, 40), ആസ്രമകൊല്ലി (31, 25), ബത്തേരി തോട്ടമൂല (24), കാവുംമന്ദം (22), തരുവണ (40), മാനന്തവാടി (36), കോട്ടത്തറ (26, 39), ചീരാല്‍ (36, 30), പടിഞ്ഞാറത്തറ (39), മീനങ്ങാടി (39), മടക്കര (43), ചെന്നലോട് (22), കാരച്ചാല്‍ (24), കട്ടയാട് (26), അമ്പലമൂല (22), വെള്ളമുണ്ട (27), ബേപ്പൂര്‍ (29), മലപ്പുറം എ.ആര്‍. നഗര്‍ (34), വടകര (40, 32), ഗൂഡല്ലൂര്‍ (22, 58) സ്വദേശികള്‍ എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

Story Highlights covid 19, coronavirus , wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here