Advertisement

ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കണം; സുപ്രിംകോടതിയെ സമീപിച്ച് ഫ്രാങ്കോ മുളയ്ക്കൽ

July 25, 2020
Google News 1 minute Read
franco mulakkal

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടു.

Read Also : ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ്; മൊഴിമാറ്റാൻ സമ്മർദമുണ്ടെന്ന് സിസ്റ്റർ ലിസി വടക്കേൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണ്. തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ പറയുന്നു.

ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ വാദിക്കുന്നു. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും തടസഹർജി സമർപ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കേരള ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി തള്ളിയത്.

Story Highlights franco mulakkal, rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here