കാട്ടാറിന് കുറുകെയുള്ളത് മുള കൊണ്ടുള്ള താത്ക്കാലിക പാലം മാത്രം; ഇടുക്കി മാങ്കുളത്തെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ

പ്രധാന വഴിയിലെ പാലം ഇല്ലാതായതോടെ ഇടുക്കി മാങ്കുളം പാറേക്കുടി ആദിവാസി മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ. കാട്ടാറിന് കുറുകെ മുള കൊണ്ടുള്ള താത്ക്കാലിക പാലം മാത്രമാണ് നാട്ടുകാരുടെ ഇപ്പോഴുള്ള ഏക ആശ്രയം.
2018ലെ പ്രളയത്തിലായിരുന്നു നല്ലതണ്ണിയാറിന് കുറുകെ പാറക്കുടിയിലേക്കുണ്ടായിരുന്ന പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. വേനൽക്കാലത്ത് താത്കാലിക സംവിധാനമൊരുക്കി ആദിവാസി കുടുംബങ്ങൾ യാത്ര നടത്തിപ്പോന്നു.
എന്നാൽ 2019 ലുണ്ടായ കാലവർഷക്കെടുതിയിൽ പാലം പൂർണമായി ഒലിച്ചു പോയി. ഇതോടെ മാങ്കുളമുൾപ്പെടെയുള്ള പ്രദേശത്തേക്കെത്തുവാൻ പാറേക്കുടിയിലുളളവർക്ക യാത്രാ മാർഗ്ഗമില്ലാതായി. പുതിയ പാലം നിമ്മിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും മഴക്കാലമെത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
കാലവർഷം കനക്കുന്നതോടെ ഗോത്രമേഖലയേയും ജനവാസമേഖലയേയും തമ്മിൽ വേർതിരിക്കുന്ന പുഴയിൽ ഒഴുക്ക് ശക്തമാകും.മഴക്കാലത്തുണ്ടാകാൻ പോകുന്ന ഒറ്റപ്പെടൽ മുമ്പിൽ കണ്ട് ആദിവാസി കുടുംബങ്ങൾ പുഴക്കു കുറുകെയുള്ള മരങ്ങളെ തമ്മിൽ ബന്ധിച്ച് മുള പാകി താൽക്കാലിക നടപ്പാലം തിർത്തിട്ടുണ്ട്. തങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണുവാൻ സർക്കാർ ഇടപെടൽ വേണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Story Highlights – idukki mankulam adivasi people need bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here