കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ്. ഒരു കണ്ടക്ടർക്കും ഒരു ചെക്കിംഗ് ഇൻസ്‌പെക്ടർക്കും മറ്റൊരു ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ ഡിപ്പോയിലെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നടത്തിയ അന്റിജൻ പരിശോധനയിലാണ് 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights ksrtc, kattakkada, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top