കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുരളീധൻ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചത്. വടകര ചെക്ക്യാട്ടെ ഒരു വിവാഹ വീട്ടിൽ എത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോകാൻ കെ മുരളീധരനോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായതായി കണ്ടെത്തിയത്.
‘#കോവിഡ് ടെസ്റ്റ് റിസൾട്ട് #നെഗറ്റീവ് ആണ്. തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. #നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു’- കെ മുരളീധരൻ എംപി ഫേസ് ബുക്കിൽ കുറിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർ കൂടിയായ വരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വിവാഹച്ചടങ്ങിൽ വിവാഹത്തലേന്നാണ് പങ്കെടുത്തിരുന്നതെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ താൻ സ്വയം നീരീക്ഷണത്തിൽ പോയേനെ എന്നും മുരളീധരൻ വ്യക്തമാക്കി.
മാത്രമല്ല, രാഷ്ട്രീയ ക്വാറന്റീൻ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.’ രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണെന്ന് കെ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights -k.muraleedharan MP, covid result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here