‘ഉത്രയെ ഒഴിവാക്കണമെന്ന് പല തവണ പറഞ്ഞു’; സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി

ഉത്ര വധക്കേസിൽ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യെമൊഴി. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷും സൂരജിന്റെ അടുത്ത സുഹൃത്തുക്കളായ അഞ്ച് പേരുമാണ് സിആർപിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്.

ഒന്നിച്ച് ജീവിക്കാൻ താത്പര്യമില്ലെന്നും ഉത്രയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നും സൂരജ് പല തവണ പറഞ്ഞതായാണ് മൊഴി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും.

Read Also :ഉത്രയുടെ ശരീരത്തിൽ സിട്രിസിനും മൂർഖൻ പമ്പിന്റെ വിഷവും; രാസപരിശോധനാ ഫലത്തിന്റെ വിശദാംശങ്ങൾ

അതേസമയം, മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വനം വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

Story Highlights Uthra murder case, Sooraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top