കെകെ മഹേശന്റെ മരണം വെള്ളാപ്പള്ളി നടത്തിയ കൊലപാതകമെന്ന് സുഭാഷ് വാസു

കെകെ മഹേശന്റെ മരണം വെള്ളാപ്പള്ളി നടത്തിയ കൊലപാതകം എന്ന് സുഭാഷ് വാസു. മഹേശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മഹേശൻ അല്ല സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം മരിക്കുന്നതിന് മുൻപ് മഹേശൻ തന്നോട് പറഞ്ഞിരുന്നതായും സുഭാഷ് വാസു വ്യക്തമാക്കി.

യൂണിയനിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് തുഷാർ ഉടുമ്പചോലയിൽ തോട്ടം വാങ്ങിയതിന് രേഖകൾ ഉണ്ട്. തുഷാർ വെള്ളാപ്പള്ളിയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറും എന്നും സുഭാഷ് വാസു പറഞ്ഞു.

Story Highlights -subash vasu,kk mahesan death,vellapally nadesan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top