മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന മോട്ടോർ സൈക്കിൾ യാത്രികന്റെ വീഡിയോ ദൃശ്യം;[ 24 fact check]

/-അർച്ചന ജി. കൃഷ്ണ

മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന മോട്ടോർ സൈക്കിൾ യാത്രികന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അസം, മേഘാലയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഈ വിഡിയോയിലെ സംഭവം, മേഘാലയിൽ നടന്നതാണെന്നും അല്ല, ഗോവയിൽ നടത്തതാണെന്ന തർക്കവും തുടങ്ങി. എന്നാൽ, ഇതിലെ വാസ്തവം എന്താണ് ഒന്ന് പരിശോധിക്കാം.

കാഴ്ചക്കാരനിൽ ഹൃദയമിടിപ്പേറ്റുന്നതാണ് ദൃശ്യങ്ങൾ. അസം, മേഘാലയ സംസ്ഥാനങ്ങളിലേ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. തിരക്കുള്ള റോഡിലേയ്ക്ക് ഒരു മല ഇടിഞ്ഞുവീഴുന്നതും റോഡിലൂടെ കടന്നുപോകുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് ദൃശ്യം. പൊടുന്നനെ റോഡിലേയ്ക്കു പതിച്ച മൺകൂനയിൽ യാത്രക്കാരന്റെ സ്‌കൂട്ടർ മൂടിപ്പോവുന്നതും ദൃശ്യങ്ങളിൽ കാണാം.

വാർത്തയിലെ വാസ്തവം

ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഈ വിഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഗോവയിൽ നടന്ന സംഭവം എന്ന നിലയിലും മേഘാലയയിലെ ദേശീയപാതയിൽ നിന്നുള്ള ദൃശ്യമാണിതെന്ന രീതിയിലുമാണ് വീഡിയോയ്ക്ക് പ്രചാരം ഏറുന്നത്. എന്നാൽ, വാസ്തവം ഇത് രണ്ടുമല്ല. ഏപ്രിൽ ഒമ്പതിന് ഇന്തോനേഷ്യയിലെ സുകനഗരയിലെ ചിയാങ്ജുറിൽ നടന്ന മണ്ണിടിച്ചിലിന്റേതാണ്. ഇക്കാര്യം സ്ഥിരീകരിച്ച് മേഘാലയ പൊലീസ് തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

പ്രകൃതി ദുരന്തങ്ങൾ ആകസ്മികമാണ്. അതിനെ വ്യാജ പ്രചരണത്തിനുള്ള ഇടമാക്കി മാറ്റരുത്. ഓരോ വാർത്തയിലെയും സത്യാവസ്ഥ പരിശോധിച്ച ശേഷം മാത്രം ഷെയർ ചെയ്യുക.

Story Highlights -24 Fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top