കൊവിഡിനെ തുരത്താൻ ബ്രിട്ടനിൽ ബസുകളിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നു

കൊവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി മിക്ക രാജ്യങ്ങളും പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ നിന്ന് രോഗം പകരുന്നവരുടെ എണ്ണം വളരെ കൂടുതലാണല്ലോ. ഈ സാഹചര്യത്തിൽ ബ്രിട്ടണിൽ സർക്കാർ ബസുകളിൽ പരീക്ഷിക്കാൻ എയർ പ്യൂരിഫയറുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.
Read Also : എന്താണ് കൊവിഡിനെതിരെയുള്ള ‘പ്ലാസ്മ’ ചികിത്സ [24 Explainer]
എയർലാബ്‌സ് എന്ന കമ്പനിയാണ് എയർ ഫിൽട്ടറുകൾ നിർമിക്കുന്നത്. വായുമലിനീകരണം കുറയ്ക്കാനുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. വായുവിലൂടെ കൊവിഡ് പകരുന്നത് തടയാനാണ് ഈ പരിഹാര മാർഗം സ്വീകരിച്ചിരിക്കുന്നത്. ലോക്കൽ ബസുകളിൽ മുതൽ എയർ ഫിൽട്ടറുകൾ ഘടിപ്പിക്കും. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസിൽ നിന്ന് മുക്തി നേടാനുമാണ് എയർ ഫിൽട്ടറുകൾ.
എയർ ബബിൾ എന്ന വാട്ടർ ഫിൽട്ടർ 95 ശതമാനം മാരകമായ അണുക്കളെ ഫിൽട്ടർ ചെയ്ത് കളയുമെന്നാണ് വിവരം. പദ്ധതി ഇപ്പോൾ പ്രരംഭ ഘട്ടത്തിലാണ്. ബസുകളില്‍ എയര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിക്കുന്നത് സർക്കാർ വലിയ രീതിയിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
Story Highlights – covid, air fliters in briton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here