Advertisement

എലികൾ തമ്മിൽ പൊരിഞ്ഞ തല്ല്; കൗതുകത്തോടെ നോക്കി നിൽക്കുന്ന പൂച്ച: വൈറൽ വീഡിയോ

July 26, 2020
Google News 2 minutes Read
Cat Watching Rats Fight

എലിയും പൂച്ചയും ബദ്ധശത്രുക്കളാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. എന്നാൽ, ഇരുവരും തമ്മിൽ അത്ര രൂക്ഷമായ ശത്രുതയൊന്നും ഇല്ലെന്ന് പിന്നീട് നമ്മളിൽ പലരും മനസ്സിലാക്കിയിട്ടുണ്ട്. അത് ഉറപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എലികൾ തമ്മിൽ നടക്കുന്ന പൊരിഞ്ഞ തല്ല് കൗതുകത്തോടെ നോക്കി നിൽക്കുന്ന പൂച്ചയാണ് ഫ്രെയിമിൽ. അവസരം മുതലാക്കി ഇരുവരെയും പിടിക്കാൻ കഴിയുമായിരുന്നിട്ടും പൂച്ച അതിനു മുതിർന്നില്ല എന്നതാണ് ശ്രദ്ധേയം.

Read Also : കാട്ടിലെ രാജാവും റാണിയും തമ്മിൽ തല്ല്; വൈറൽ വീഡിയോ

സിംഗപ്പൂരിലാണ് സംഭവം. ചീസ് ഗോ എന്ന യുവതി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്. രണ്ട് എലികൾ പരസ്പരം തല്ലുകൂടുന്നു. അത് തന്നെ കൗതുകമുള്ള ഒരു കാഴ്ചയാണ്. അതിനൊപ്പം, ഒരു പൂച്ച അല്പം അകലെ നിന്ന് ഇവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നതു കൂടി കണ്ടതോടെ ഗോ ആ കാഴ്ച മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തല്ല് കഴിഞ്ഞ് രണ്ട് എലികളും രണ്ട് വഴിക്ക് പോയി. ഒരെണ്ണം വന്നത് ഗോയുടെ നേർക്കായതോടെ അവർ പേടിക്കുകയും ചെയ്തു.

Read Also : പിപിഇ കിറ്റ് ധരിച്ച് വെയിറ്റർമാർ, സാമൂഹിക അകലം പലിച്ച് ഇരിപ്പിടങ്ങൾ; കല്യാണ വീഡിയോ വൈറൽ

അടിയെല്ലാം കഴിഞ്ഞപ്പോളാണ് പൂച്ചയിലെ വേട്ടക്കാരൻ ഉണർന്നത്. ഒരു എലിയുടെ പിന്നാലെ അവൻ ഓടിയെങ്കിലും എലി പിടി നൽകാതെ രക്ഷപ്പെട്ടു എന്ന് ഗോ പറയുന്നു. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഇതുവരെ ഏഴര ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 4200ലധികം പേർ വീഡിയോ പങ്കുവക്കുകയും ചെയ്തു.

https://www.facebook.com/cheez.goh/videos/10158922497035362/?t=23

Story Highlights Cat Watching Two Rats Fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here