Advertisement

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

July 26, 2020
Google News 1 minute Read
covid death malappuram

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 24ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗം അടക്കമുള്ള വാർധക്യസംബന്ധമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

Story Highlights covid death malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here