ഏഴ് വിക്കറ്റുകൾ നഷ്ടം; വിൻഡീസ് പതറുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് 7 വിക്കറ്റുകൾ നഷ്ടം. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് രണ്ട് വിക്കറ്റുണ്ട്. 110-6 എന്ന നിലയിൽ ഫോളോ ഓൺ ഭീഷണി നേരിട്ട വിൻഡീസിനെ ഏഴാം വിക്കറ്റിൽ ജേസൻ ഹോൾഡറും ഷെയിൻ ഡൗറിച്ചും ചേർന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. 137-6 എന്ന നിലയിലാണ് വിൻഡീസ് രണ്ടാം ദിവസം കളി അവസാനിപ്പിച്ചത്. ഇപ്പോഴും ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 184 റൺസ് അകലെയാണ് വിൻഡീസ്.
Read Also : മൂന്ന് താരങ്ങൾക്ക് അർദ്ധസെഞ്ചുറി; ആദ്യ ദിനം ഇംഗ്ലണ്ടിന്
ഇംഗ്ലണ്ടിൻ്റെ 369 റൺസിനു മറുപടിയുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺ എടുത്ത ബ്രാത്‌വെയ്റ്റിനെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പന്തിൽ ജോ റൂട്ട് പിടികൂടി. ഏറെ വൈകാതെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ജോൺ കാംപ്‌ബെൽ (32) ജോഫ്ര ആർച്ചറിനു മുന്നിൽ കീഴടങ്ങി. കാംപ്‌ബെലിനെ റോറി ബേൺസ് പിടികൊടുകയായിരുന്നു. ഷായ് ഹോപ്പ് (17), ഷമാർ ബ്രൂക്സ് (4) എന്നിവർ ജെയിംസ് ആൻഡേഴ്സണിൻ്റെ ഇരകളായി മടങ്ങി. ഇരുവരെയും ജോസ് ബട്‌ലർ ആണ് പിടികൂടിയത്. താമസിയാതെ റോസ്റ്റൺ ചേസ് (9) ബ്രോഡിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ആറാം വിക്കറ്റിൽ ജേസൻ ഹോൾഡറിനൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ച ജെർമെയിൻ ബ്ലാക്ക്‌വുഡ് (26) ക്രിസ് വോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിൻഡീസ് വിയർത്തു.
Read Also : മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ നഷ്ടം
ഏഴാം വിക്കറ്റിൽ ഹോൾഡറിനൊപ്പം ഷെയിൻ ഡൗറിച്ച് ചേർന്നതോടെ വിൻഡീസ് സ്കോറിനു ജീവൻ വെച്ചു. ഇരുവരും ചേർന്ന് 68 റൺസാണ് കൂട്ടിച്ചേർത്തത്. ഫോളോ ഓൺ ഒഴിവാക്കി മുന്നോട്ട് കുതിക്കുന്നതിനിടെ വീണ്ടും ബ്രോഡ് വക ഒരു പ്രഹരം. 46 റൺസെടുത്ത ഹോൾഡറിനെ ബ്രോഡ് വിക്കറ്റിനു മുന്നിൽ കുരുക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. നിലവിൽ ഡൗറിച്ചും (28) റഖീം കോൺവാലു (7) മാണ് ക്രീസിൽ.
Story Highlights – west indies lost 7 wickets vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here