സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 495

covid19 hotspot

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം, 17 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.

Story Highlights 18 new hotspots in the state today; Total 495

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top