എറണാകുളത്ത് 15 പേർക്ക് കൊവിഡ്; കൊല്ലത്ത് 22 പേർക്ക് കൊവിഡ്: കൂടുതലും സമ്പർക്കത്തിലൂടെ

ernakulam kollam covid update

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കളമശ്ശേരി, എടത്തല, പള്ളുരുത്തി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രോഗ ബാധിതർ. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ച 75 വയസുള്ള പാറക്കടവ് സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിലിന്ന് 69 പേർ രോഗ മുക്തി നേടി. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 813 ആണ്.

കൊല്ലത്ത് ഇന്ന് കൊവിഡ് ബാധയുണ്ടായത് 22 പേർക്ക്. 21 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 4 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. നാല് ആരോഗ്യപ്രവർത്തകരും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലിചെയ്യുന്നവരാണ്. 57 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights ernakulam kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top