വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു

fifth phase of vande bharath mission begun

വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതിൽ 34 എണ്ണം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കാണ് എത്തുന്നത്.

ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് 74 വിമാനങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തും.
അബുദാബിയിൽ നിന്ന് 31 വിമാനങ്ങളും സർവീസ് നടത്തും. വിമാന ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

മേയ് ആറിന് വന്ദേഭാരത് മിഷൻ പദ്ധതി ആരംഭിച്ച ശേഷം ആകെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇതിൽ 270,000 പേർ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്വകാര്യ വിമാനങ്ങൾ എന്നിവയിലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

Story Highlights fifth phase of vande bharath mission begun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top