സംസ്ഥാനത്ത് ഇന്ന് 888 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 55 രോഗികളുടെ ഉറവിടം വ്യക്തമല്ല

malappuram district regulations effective till aug 10

സംസ്ഥാനത്ത് ഇന്ന് 888 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 199 പേര്‍ക്കും, കോട്ടയം ജില്ലയിലെ 113 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 88 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 64 പേര്‍ക്കും, എറണാകുളം ജില്ലയിലെ 61 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 58 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 50 പേര്‍ക്കും, വയനാട് ജില്ലയിലെ 42 പേര്‍ക്കും, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 36 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാര്‍ക്കും, ഒന്‍പത് കെഎല്‍എഫ് ജീവനക്കാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും, വയനാട് ജില്ലയിലെ 7 എംടിസി (മലബാര്‍ ട്രേഡിംഗ് കമ്പനി) ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

Story Highlights covid 19, coronavirus, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top