Advertisement

ഒന്നര വയസുകാരിയെ രക്ഷിച്ച ജിനിൽ മാത്യുവിനെ പ്രശംസിച്ച് മുഖ്യമന്ത്രി

July 28, 2020
Google News 3 minutes Read

ക്വാറന്റീനിൽ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിയുടെ ജീവൻ രക്ഷിച്ച കാസർഗോഡ് പാണത്തൂരിലെ ജിനിൽ മാത്യുവിന് മുഖ്യമന്ത്രിയുടെ പ്രശംസ. ഇതിനോടകം സമൂഹമാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞ ജിനിൽ ഇപ്പോൾ ക്വാറന്റീനിലാണ്.

രാത്രി 9 മണിയോടെ ഒന്നര വയസുള്ള ഇളയ മകൾക്ക് പാമ്പുകടിയേറ്റപ്പോൾ അലറിക്കരഞ്ഞ അച്ഛന് തുണയായത് ജിനിലിന്റെ മനക്കരുത്തായിരുന്നു.

ബീഹാറിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന വീട്ടിലേക്ക് കയറാൻ നാട്ടുകാർ മടിച്ചപ്പോൾ പ്രദേശത്തെ ചുമട്ടുതൊഴിലാളിയും ഇജകങ ബ്രാഞ്ച് സെക്രട്ടറിയുമായ ജിനിൽ മാത്യു ഒന്നും നോക്കാതെ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുത്തു് നേരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് പോയി.

ബീഹാറിൽ അധ്യാപകരായ ജീവനും ഭാര്യ നിതയും ജൂലൈ 16നാണ് കാസർഗോഡ് പാണത്തൂരെ വീട്ടിലെത്തിയത്. മൂന്നു മക്കളുമായി നിരീക്ഷണത്തിൽ കഴിയവെ 21നാണ് മകൾ ജോസഫിൻ മരിയയെ പാമ്പ് കടിച്ചത്. 22 ന് ആശുപത്രിയിൽ വച്ച് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു.

ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജോസഫിൻമരിയ കൊവിഡ് ഭേദമായാൽ അമ്മയുമൊത്ത് വീട്ടിലേക്ക് മടങ്ങും. അവനവനു വേണ്ടിയല്ലാതെ ജീവിക്കുന്ന മനുഷ്യരുടെ തെളിവായി ജിനിലും നമുക്കിടയിലുണ്ടാകും.

Story Highlights CM praises Jinil Mathew for saving one and a half year old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here