Advertisement

കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രണ്ട് ഗർഭിണികൾക്കും രോഗിക്കും കൊവിഡ്

July 28, 2020
Google News 1 minute Read
kottayam medical college

കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ രണ്ട് ഗർഭിണികൾക്കും മെഡിസിൻ വാർഡിലെ ഒരു രോഗിക്കുമാണ് കൊവിഡ്. ഇതിനെ തുടർന്ന് ഡോക്ടർമാർ നിരീക്ഷണത്തിലായി. രണ്ട് വാർഡുകൾ അടച്ചിടുമെന്നാണ് വിവരം.

കൊവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയ കോട്ടയം ഏറ്റുമാനൂരിൽ ഇന്ന് കൂടുതൽ ആന്റിജൻ പരിശോധന നടത്തും. ഇന്നലെ നടന്ന പരിശോധനയിൽ നാൽപതിലധികം പേർക്കാണ് ഏറ്റുമാനൂർ മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചത്.

Read Also : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; ഡോക്ടർമാർ അടക്കം നിരീക്ഷണത്തിൽ

കോട്ടയം മെഡിക്കൽ കോളജിലും സമാനമായ സാഹചര്യമാണ്. ഗൈനക്കോളജി വാർഡിന്റെ പ്രവർത്തനം താളംതെറ്റി. നിലവിൽ കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് മാത്രമാണ് ചികിത്സയുള്ളത്. ഗൈനക്കോളജി വാർഡിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 13 പേർക്കാണ് വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മെഡിക്കൽ കോളജിൽ ഈ സംഭവത്തോടെ 130 ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. 50 ഡോക്ടർമാരും നിരീക്ഷണത്തിലുണ്ട്. വാർഡിലെ കൂട്ടിരിപ്പുകാർ, രോഗികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഇന്നലെ വാർഡിൽ അണുനശീകരണം ആരംഭിച്ചിരുന്നു. 15 ജീവനക്കാരാണ് അണുനശീകരണം നടത്തുന്നത്. മെഷിൻ ഉപയോഗിച്ചാണ് അണുനാശിനി തെളിക്കുന്നത്.

Story Highlights covid, kottayam medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here