മലയാളി അധ്യാപകൻ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയെന്ന് ഭാര്യ

ഭീമ കൊറേഗാവ് കേസിൽ ഡൽഹിയിലെ മലയാളി അധ്യാപകൻ ഹനി ബാബുവിനെ തെളിവുകളില്ലാതെയാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ ജെനി റൊവേന. എൻഐഎ പിടിച്ചെടുത്ത കമ്പ്യൂട്ടറിൽ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് ജെന്നി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ഭീമ കൊറേഗാവ് ആക്രമണം: കുറ്റപത്രം സമര്‍പ്പിക്കാന്‍ പൂനെ പൊലീസിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി
കേസിൽ ഡൽഹി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായി ഹനി ബാബുവിനെ കഴിഞ്ഞ ദിവസമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ജി എൻ സായിബാബ ഡിഫൻസ് കമ്മിറ്റിയിൽ അംഗമായ ഹനി ബാബുവിനെ മുംബൈയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഭാര്യ ജെനി റൊവേന പറഞ്ഞു.
കേസ് അന്വേഷിച്ചിരുന്ന പൂനെ പൊലീസാണ് കഴിഞ്ഞ വർഷം ഹനി ബാനുവിന്റെ നോയ്ഡയിലെ വീട്ടിൽ നിന്ന് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തത്. കമ്പ്യൂട്ടറിലെ രേഖകളാണ് അറസ്റ്റിലേക്ക് നയിച്ച തെളിവുകളെന്ന് എൻഐഎ വ്യക്തമാക്കി. എന്നാൽ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകൾ കമ്പ്യൂട്ടറിൽ ഇല്ല. കൂടാതെ എൽഗർ പരിഷത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ജെന്നി ട്വന്റി ഫോറിനോട് വ്യക്തമാക്കി. അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും ജെന്നി പറഞ്ഞു. അതേസമയം ഹനി ബാബുവിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Story Highlights – bheema koregav case, hani babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here