പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം

പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയാണ് നിർദേശം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് നടപടി. പ്രതി കുനിയിൽ പത്മരാജന് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം നൽകിയതിനെതിരെ പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 25 ന് നൽകിയ ഹർജി സാങ്കേതിക കാരണങ്ങളാൽ പരിഗണിക്കുന്നത് നീണ്ടുപോയി. ഹർജിക്കൊപ്പം നൽകിയ എഫ്‌ഐആറിന്റെ പകർപ്പിൽ അക്ഷരങ്ങൾ വ്യക്തമാകാത്തതാണ് ഹർജി പരിഗണിക്കുന്നത് നീണ്ടുപോകാൻ കാരണമായത്.

Read Also :പാലത്തായി പീഡനക്കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ

ബിജെപി നേതാവ് പ്രതിയായ കേസ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അധ്യാപകനായ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ വകുപ്പ് ഒഴിവാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വിവാദമായിരുന്നു.

Story Highlights palathayi rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top