വയനാട്ടിൽ ആന്റിജൻ പരിശോധന ഇന്നും തുടരും

wayand

വയനാട്ടിൽ സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം പടർന്ന തവിഞ്ഞാലിൽ ആന്റിജൻ പരിശോധന ഇന്നും തുടരും. തവിഞ്ഞാലിലെ വിവാഹ വീട്ടിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടായതായാണ് വിവരം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെണ്ടർനാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂർണമായി കണ്ടെയ്ൻമെന്റ് സോണാക്കി.

Read Also : പട്ടാമ്പിയിൽ ആന്റിജൻ പരിശോധന; നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം പോസിറ്റീവ്

ജില്ലയിൽ ഇന്നലെ 53 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 49 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിൽ 43 പേർ തവിഞ്ഞാൽ കേന്ദ്രീകരിച്ചാണ്. ഇതോടെയാണ് തവിഞ്ഞാലിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. വാളാട് മരണാനന്തര ചടങ്ങിലും രണ്ട് വിവാഹങ്ങളിലും പങ്കെടുത്ത ആളുകൾക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.

വാളാട് ആശങ്കാജനകമായ സാഹചര്യമാണുളളതെന്ന് മുഖ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നും തവിഞ്ഞാലിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധനകൾ നടക്കും. പല ഇടറോടുകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു.

രോഗവ്യാപനം കാര്യമായി ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ മേഖലയിൽ ഉണ്ടായേക്കും. ഇതിനിടെ വലിയ ആശങ്ക നിലനിന്നിരുന്ന ബത്തേരിയിൽ ഇന്നലെ 260ൽപരം ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ എല്ലാം നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ബത്തേരിയിൽ ഇന്നും പരിശോധന തുടരും.

Story Highlights wayanad, antigen test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top