തൃശൂര്‍ ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ്; 61 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid confirmed to police officer in Pathanamthitta

തൃശൂര്‍ ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ടുകേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ പ്രധാന ക്ലസ്റ്ററുകളില്‍ നിന്നും ദിനം പ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

ജില്ലയിലെ കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നും 12 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നും 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചാലക്കുടി ക്ലസ്റ്ററില്‍ നിന്നും 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ജില്ലയിലെ പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും ജില്ലയില്‍ രണ്ട് വയസുള്ള പോര്‍ക്കുളം സ്വദേശിയായ പെണ്‍കുട്ടിയുള്‍പ്പെടെ 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നും മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. തിരുവില്വാമല സ്വദേശിയായ മൂന്ന് വയസുള്ള പെണ്‍കുട്ടിയടക്കം ഒന്‍പത് പേര്‍ക്കാണ് വിദേശത്ത് നിന്നെത്തിയവരില്‍ കൊവിഡ് പോസിറ്റീവ് ആയത്. സമ്പര്‍ക്കത്തിലൂടെ വിവിധ പ്രദേശങ്ങളിലുള്ള 17 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 68 പേര്‍ രോഗമുക്തി നേടി. നിലവില്‍ രോഗം ബാധിച്ച 437 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവുരടെ എണ്ണം 1397 ആയി. ഇതില്‍ ആകെ 937 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഭേദമായത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്തെ മാര്‍ക്കറ്റുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല.

Story Highlights covid 19, coronavirus, thirussur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top