റഫാലിൽ ഇന്ന് മുതൽ ആയുധങ്ങൾ ഘടിപ്പിക്കാൻ തുടങ്ങും

rafele

റഫാലിൽ ഇന്ന് മുതൽ ആയുധങ്ങൾ ഘടിപ്പിക്കാൻ തുടങ്ങും. അംബാല വ്യോമതാവളത്തിൽ വച്ചാണ് ആയുധങ്ങൾ ഘടിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ റഫാലുകൾ ആഗസ്റ്റ് രണ്ടാം വാരം ഗോൾഡൻ സ്‌ക്വാഡ്രന്റെ ഭാഗമാകും.

റഫാലിന്റെ വിന്യാസം കിഴക്കൻ ലഡാക്കിൽ തന്നെയായിരിക്കും. വ്യോമസേനയുടെ എഞ്ചിനീയറിംഗ് സംഘം റഫാലിലെ ആയുധം ഘടിപ്പിക്കുന്ന പ്രവൃത്തികൾക്ക് നേത്യത്വം നൽകും. ഇന്നലെ ആണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് അഞ്ച് റഫാൽ പോർവിമാനം ഫ്രാൻസിൽ നിന്ന് പറന്നെത്തിയത്.

Read Also : റഫാലിന് ശാസ്ത്ര പൂജ ചെയ്യുന്ന രാജ്നാഥ് സിംഗ്: വീഡിയോ കാണാം

അംബാല വ്യോമതാവളത്തിൽ വാട്ടർ സല്യൂട്ട് നൽകി രാജ്യം പോർവിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ അടക്കമുള്ളവർ ചേർന്നാണ് വിമാനങ്ങളെ സ്വീകരിച്ചത്. 17ാം സ്‌ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴ് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്. മലയാളിയായ വിംഗ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ടായിരുന്നു.

Story Highlights rafale aircrafts, air force

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top