പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര അന്തരിച്ചു

soman mithra

പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര (78) അന്തരിച്ചു. മരണ കാരണം ഹൃദയാഘാതമാണ്. ഇന്ന് രാവിലെ 1.30 യോട് കൂടിയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Read Also : പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാൾ സന്ദർശിക്കും

2018ലാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. മൂന്ന് തവണ കോൺഗ്രസ് പ്രസിഡന്റായി. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാൻ എടുത്ത നിലപാടുകൾ നിർണായകമായിരുന്നു. 1972 മുതൽ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാൽദ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു.

Story Highlights west bengal, congress president passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top