അസം വെള്ളപ്പൊക്കം; മരണം 108 ആയി

അസമിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് മരണം 108 ആയി. ഇരുപത്തിരണ്ട് ജില്ലകളിലെ 12 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് 1339 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബിഹാറിൽ വെള്ളപ്പൊക്കകെടുതി രൂക്ഷമായി തുടരുന്നു. 39 ലക്ഷം പേർ ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിൽ മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Story Highlights Assam floods; The death rate to 108

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top