തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ്; ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത

തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടന്ന 373 ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ശക്തൻ കൊവിഡ് പരിശേധിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ശക്തൻ തമ്പുരാൻ മാർക്കറ്റ് കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.

മാർക്കറ്റിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്കും ഒരു ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ശേഷം 29 -ാം തീയതി നടത്തിയ ആന്റീജൻ പരിശോധനയിൽ ഒരു കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 30-ാം തീയതി നടത്തിയ പരിശോധനയിൽ 8 പേർക്കും 31-ാം തീയതി 4 പേർക്കുമാണ് മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരത്തിൽ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റ് ഒരു ക്ലസ്റ്ററായി രൂപപ്പെടാൻ സാധ്യതയുള്ളതായും ആരോഗ്യ വിദഗ്ദർ ആശങ്കപ്പെടുന്നു. മാത്രമല്ല, മാർക്കറ്റ് കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനമുണ്ട്.

Story Highlights covid for four more in Thrissur Shakthan Thampuran Market; Potential for clusters to form

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top