എറണാകുളത്ത് 59 പേർക്ക്; ആലപ്പുഴയിൽ 65 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കുൾപ്പടെ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. കർഫ്യൂ നിലനിൽക്കുന്ന ഫോർട്ട് കൊച്ചി മേഖലയിൽ നിന്നാണ് കൂടുതൽ രോഗികൾ. 10 പേർക്കാണ് ഫോർട്ട് കൊച്ചിയിൽ നിന്നും രോഗം സ്ഥിരീകരിച്ചത്. 4 നാവിക സേന ഉദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയിലിന്ന് 32 പേർ രോഗ മുക്തി നേടി.
Read Also : തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 76 പേര്‍ക്ക്
ആലപ്പുഴ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 100 പേർക്ക് ജില്ലയിൽ രോഗമുക്തി ലഭിച്ചു.
Read Also : കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ രണ്ടു വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
Story Highlights – ernakulam alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here