അഭയകേന്ദ്രത്തിൽ വെച്ച് വളർത്തുനായയുമായി ഒത്തുചേരുന്ന അന്തേവാസി; മനസ്സ് നിറക്കും ഈ വീഡിയോ

man reunites pet dog

‘ഏറ്റവും നന്ദിയുള്ള മൃഗം പട്ടിയാണ്’ എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും. അത് അതിശയോക്തിയല്ല, സത്യമാണ്. നന്ദി മാത്രമല്ല, യജമാനനെ ഇത്രയേറെ സ്നേഹിക്കുന്ന വളർത്തുമൃഗവും പട്ടി തന്നെയാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. വെറും 24 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ നെറ്റിസൺസിൻ്റെ മനസ്സ് നിറച്ചിരിക്കുകയാണ്.

Read Also : ഉറങ്ങുന്നതിനിടെ പാന്റിൽ മൂർഖൻ കയറി; തൂണിൽ പിടിച്ച് യുവാവ് നിന്നത് 7 മണിക്കൂർ: വീഡിയോ

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. ‘വീടില്ല, പക്ഷേ, ഹൃദയം നിറയെ സ്നേഹമാണ്. വീടില്ലാത്ത ഒരാൾ തൻ്റെ പട്ടിയുമായി അഭയകേന്ദ്രത്തിൽ വച്ച് കൂടിച്ചേരുന്ന നിമിഷങ്ങൾ.’- വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു. 8500ലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകൾ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

തൻ്റെ യജമാനനെ കണ്ട് ഓടിവരുന്ന നായ വിടർത്തിവച്ചിരിക്കുന്ന അയാളുടെ കൈക്കുള്ളിലേക്ക് ഓടിക്കയറുകയും ചാടി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇയാൾ പട്ടിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.

Story Highlights Homeless man reunites with pet dog at shelter home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top