ഉത്രയുടെ മരണം പുനഃരാവിഷ്‌കരിച്ച് അന്വേഷണ സംഘം; മൂർഖൻ പാമ്പിന്റെ ഡമ്മി പരീക്ഷിച്ചു

കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ മരണം പുനഃരാവിഷ്‌ക്കരിച്ച് അന്വേഷണ സംഘം. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനഃരാവിഷ്‌ക്കരിച്ചത്.

ഇന്നലെയാണ് ഉത്ര വധം അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചത്. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ അതേ ഭാരവും നീളവുമുള്ള ഡമ്മി നിർമിച്ചായിരുന്നു പരീക്ഷണം. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.

Read Also : ഉത്ര വധക്കേസ്; രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കഴിഞ്ഞ ദിവസം പാമ്പിന്റെ പോസ്റ്റുമോർട്ടം സംബന്ധിച്ച വിവരങ്ങൾ ഫോറൻസിക് മേധാവി ശശികല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡമ്മി നിർമിച്ചത്. കേസിൽ അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഉത്രയെ കടിച്ച പാമ്പിന്റേയും മറ്റും ശാസ്ത്രീയ പരിശോധനാ വിവരങ്ങളും അനിവാര്യമാണ്. ഇത് കൂടി ലഭിച്ച ശേഷം ഈ മാസം പത്തിനുള്ളിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

Story Highlights Uthra Murder case, Sooraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top