മത്തായിയുടെ മരണം; വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രതികളാകും

ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രതികളാകും. ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആർ പ്രദീപ് കുമാർ പറഞ്ഞു. ഒരു ദിവസത്തെ പരിചയം മാത്രമുള്ളയാൾ മരിച്ച മത്തായിയുടെ സുഹൃത്ത് ചമഞ്ഞെത്തിയതിലെ ദുരൂഹതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി സിപിഐയും രംഗത്തെത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥതരുടെ ഗുരുതര വീഴ്ചകൾ വ്യക്മായ സാഹചര്യത്തിലാണ് പ്രതിപ്പട്ടികയിൽ ചേർക്കുന്നതിനൊപ്പം വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വനം വകുപ്പ് ഉദ്യേഗസ്ഥരുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ബോധ്യപ്പെട്ടിട്ടിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് സിപിഐയുടെ ഇടപെടൽ. ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാണ് പാർട്ടി ജില്ലാ ഘടകത്തിന്റെ ആവശ്യം.
Story Highlights – Mathai death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here